Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടും നഗരവും ഉത്സവലഹരിയില്‍ ശ്രീകൃഷ്ണ ജയന്തി നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 07:57 pm IST
in Kannur

കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ 800 സ്ഥലങ്ങളില്‍ പതാക ദിനം നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗോപൂജ, ഗോപാല വന്ദനം, വൃക്ഷപൂജ, സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാവൈജ്ഞാനിക മത്സരങ്ങള്‍, ഭഗവത്ഗീത പാരായണം തുടങ്ങിയവ നടന്നു വരുന്നു. തൈവെക്കാം…തണലേകാം…താപമകറ്റാം…എന്നതാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന്റെ സന്ദേശം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരത്തോളം മരങ്ങള്‍ നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷകനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്തസമ്മേളത്തില്‍ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി 300 കേന്ദ്രങ്ങളില്‍ ശോഭായാത്ര നടത്തും. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, പുന്നാട്, തില്ലങ്കേരി, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങൡ മഹാശോഭായാത്ര നടക്കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി പി.പി.സജീവന്‍, പി.സജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന ശോഭായാത്ര എസ്എന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച് ജെഎസ് പോള്‍ കോര്‍ണര്‍, ഹാജി റോഡ്, ബാങ്ക് റോഡ്, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ സമാപിക്കും.

ചിറക്കലില്‍ നടക്കുന്ന ശോഭായാത്ര കളരിവാതുക്കലില്‍ നിന്നും ആരംഭിച്ച് മന്ന, ഹൈവേ, പുതിയതെരു മണ്ഡപം വഴി കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

നാറാത്ത് കൊളച്ചേരി മിനിസ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച് കമ്പില്‍ വഴി നാറാത്ത് പാണ്ഡ്യംതടത്ത് സമാപിക്കും.

കൊളച്ചേരിയില്‍ ചേലേരി സുബ്രഹ്മണ്യക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് വൈദ്യര്‍കണ്ടി ചേലേരി മുക്ക് വഴി ഈശാനമംഗലം ശ്രീമഹാവിഷ്ണുക്ഷേത്ര പരിസരത്ത് സമാപിക്കും,

കണ്ണാടിപ്പറമ്പില്‍ പുല്ലൂപ്പി അംബേദ്കര്‍ കോളനിയില്‍ നിന്നാരംഭിച്ച് കണ്ണാടിപ്പറമ്പ് ബസാര്‍, തെരു അമ്പലം, വാരം റോഡ് ജംഗ്ഷന്‍ വഴി കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും.

മയ്യിലില്‍ സിദ്ധിവിനായകക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ചെക്യാട്ട് മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

ചക്കരക്കല്ല് മേഖലയിലെ ശോഭായാത്രകള്‍ അഞ്ചരക്കണ്ടിയില്‍ അഞ്ചരക്കണ്ടി പനേരി അമ്പലത്തില്‍ നിന്നാരംഭിച്ച് ചക്കരക്കല്ല് വഴി ചക്കരക്കല്ല് ശങ്കരനാരായണക്ഷേത്രത്തില്‍ സമാപിക്കും.

കടമ്പൂരില്‍ എടക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിച്ച് എടക്കാട് വഴി പൂങ്കാവില്‍ സമാപിക്കും.

ചേലോറയില്‍ ശോഭായാത്ര കാപ്പാട് നിന്നാരംഭിച്ച് പെരിങ്ങളായി വഴി തിലാന്നൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ സമാപിക്കും.

മുണ്ടേരിയില്‍ പുറവൂര് നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പീരങ്കി ബസാര്‍ വഴി കൂടാളി ദൈവത്താര്‍ ക്ഷേ്രതത്തില്‍ സമാപിക്കും.

കാടാച്ചിറയില്‍ കണ്ണാടിച്ചാല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കാടാച്ചിറ വഴി മണ്ടോച്ചുംകാവില്‍ സമാപിക്കും.

പേരാവൂര്‍ മേഖലയിലെ ശോഭായാത്രകള്‍ കൊട്ടിയൂരില്‍ പാല്‍ച്ചുരം, കണ്ടപ്പന, പന്ന്യാന്‍മല, മന്ദച്ചേരി, അമ്പലക്കുന്ന്, കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് നീണ്ടുനോക്കിയില്‍ സംഗമിച്ച് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും.

കണിച്ചാറില്‍ കണിച്ചാര്‍ പാണപ്പാറയില്‍ നിന്നാരംഭിച്ച് കണിച്ചാര്‍ ടൗണ്‍ പ്രദക്ഷിണം ചെയ്ത് കണിച്ചാര്‍ ദേവീക്ഷേത്രത്തില്‍ സമാപിക്കും.

കേളകത്ത് എന്‍എസ്എസ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച് കേളകം ടൗണ്‍ വഴി കേളകം മൂര്‍ച്ചിലക്കാട്ട് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും.

മണത്തണയില്‍ പൊട്ടന്‍ചുരം, മടപ്പുരച്ചാല്‍, ചപ്പാരം ഇല്ലക്കില്‍ റോഡ് വഴി കണ്ടേന്‍ വിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

മുരിങ്ങോടിയില്‍ മുരിങ്ങോടി, പുതിശ്ശേരി, പേരാവൂര്‍, കുടിത്തല, തിരുവോണപ്പുറം, തൊണ്ടി, മുള്ളേരിക്കലി, തെറ്റോലി, ബേക്കളം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ കുനിത്തലയില്‍ സംഗമിച്ച് പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.

കാക്കയങ്ങാട്ട് പാലപ്പുഴ, പാല, പുലോഞ്ഞോട്, മുഴക്കുന്ന്, വിളക്കോട്, താഴെപഞ്ചി എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ കാക്കയങ്ങാട് വഴി വിളക്കോട് മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.

വെള്ളാര്‍വള്ളിയില്‍ വേരുമുടക്കിയില്‍ നിന്നാരംഭിച്ച് വെള്ളാര്‍വെള്ളി അമ്പലത്തില്‍ സമാപിക്കും.

നെടുംപൊയിലില്‍ പെരുന്തോടി, കൊമ്മേരി, ചേക്കിലേരി എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ സംഗമിച്ച് കൊമ്മേരിയില്‍ സമാപിക്കും.

കൂത്തുപറമ്പ് മേഖലയിലെ ശോഭായാത്രകള്‍ കോളയാട്ട് മേലെച്ചൊയില്‍ നിന്നാരംഭിച്ച് ആലച്ചേരി അച്ചോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

ചിറ്റാരിപ്പറമ്പില്‍ പൂവ്വത്തിന്‍കീഴില്‍ നിന്നാരംഭിച്ച് എടയാര്‍ ക്ഷേത്ര പരിസരത്ത് സമാപിക്കും.

ചെറുവാഞ്ചേരിയില്‍ അത്യാറക്കാവില്‍ നിന്നാരംഭിച്ച് ചെറുവാഞ്ചേരി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ സമാപിക്കും.

കരേറ്റയില്‍ പഴശ്ശി സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച് കരേറ്റ ഗണേശോത്സവ ഗ്രൗണ്ടില്‍ സമാപിക്കും.

കൂത്തുപറമ്പ് നഗരത്തില്‍ ശോഭായാത്ര തൊക്കിലങ്ങാടി ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച് പാറാല്‍ പഴയ ശങ്കര്‍ ടാക്കീസ് പരിസരത്ത് സമാപിക്കും.

പാനൂര്‍ മേഖലയിലെ ശോഭായാത്രകള്‍ പാനൂരില്‍ പുത്തൂര്‍ മഠപ്പുര പരിസരം, മേലേപൂക്കോം തെരു ഗണപതിക്ഷേത്ര പരിസരം, ഋഷിക്കര മൂപ്പന്റവിട ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് പാനൂര്‍ ടൗണില്‍ സംഗമിച്ച് വള്ളങ്ങാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

മോന്താലില്‍ പുതുശ്ശേരി മാഞ്ചാല്‍ ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് മോന്താല്‍ ശ്രീനാരായണ മഠത്തില്‍ സമാപിക്കും.

തലശ്ശേരി മേഖലയിലെ ശോഭായാത്രകള്‍ കൂടക്കടവില്‍ വിവേകാനന്ദ നഗറില്‍ നിന്നാരംഭിച്ച് മുഴപ്പിലങ്ങാട് വഴി ശ്രീ കൂര്‍മ്പ ഭഗവതിക്ഷേത്ര പരിസരത്ത് സമാപിക്കും.

ധര്‍മ്മടത്ത് കലാമന്ദിരത്തില്‍ നിന്നാരംഭിച്ച് കോര്‍ണേഷന്‍ ശ്രീ ബാലഗോപാല മഠത്തില്‍ സമാപിക്കും.

കതിരൂരില്‍ അരങ്ങേറ്റുപറമ്പ് ശ്രീനാരായണ മഠത്തില്‍ നിന്നാരംഭിച്ച് കൂടക്കളം നായനാര്‍ റോഡ് വഴി കതിരൂര്‍ വയലില്‍പ്പീടികയില്‍ സമാപിക്കും.

തലശ്ശേരി നഗരത്തില്‍ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രപരിസരത്തു നിന്നാരംഭിച്ച് മഞ്ഞോടി, ചിറക്കര, പള്ളിത്താഴ, ടിസി മുക്ക് വഴി ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ സമാപിക്കും.

ജഗന്നാഥ് ഭാഗത്ത് തലായി ശ്രീ കുറുംബ ഭഗവതിക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച് സൈദാര്‍പള്ളി, മട്ടാമ്പ്രം, വാടിക്കല്‍ വഴി ഫ്‌ളൈഓവര്‍ ജംഗ്ഷനില്‍ സമാപിക്കും.

ചേറ്റംകുന്ന് ഭാഗത്ത് വീനസ് കൂവക്കാട് ഭഗവതി ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച് കുയ്യാലി, കായ്യത്ത്, റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി ഫ്‌ളൈഓവര്‍ ജംഗ്ഷനില്‍ മൂന്ന് ശോഭായാത്രകളും സംഗമിച്ച് പഴയ ബസ് സ്റ്റാന്റ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും.

ഇരിട്ടി മേഖലയില്‍ ഉളിക്കലില്‍ നുച്യാട് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഉളിക്കല്‍ ബസ് സ്റ്റാന്റില്‍ എത്തിച്ചേര്‍ന്ന് വയത്തൂര്‍ ശിവക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും മണ്ഡലംപറമ്പ് നിന്നാരംഭിക്കുന്ന ശോഭായാത്രയും കതിവാപ്പറമ്പില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും ഉളിക്കല്‍ ബസ് സ്റ്റാന്റില്‍ സംഗമിച്ച് എസ്എന്‍ഡിപി മന്ദിരത്തില്‍ സമാപിക്കും. മുണ്ടാന്നൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് മുണ്ടാന്നൂര്‍ ടൗണ്‍ ചുറ്റി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.

കുയിലൂരിലെ ശോഭായാത്ര പെരുമണ്ണ് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കുയിലൂര്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും.

പായത്ത് കാടമുണ്ട ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വട്ട്യറ സവര്‍ക്കറില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് പായം ടൗണില്‍ എത്തിച്ചേരും. തുടര്‍ന്ന് കോണ്ടമ്പ്രയില്‍ പോയി തിരിച്ച് പായം ടൗണില്‍ വരുമ്പോള്‍ ചീങ്ങാക്കുണ്ടില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും പായം ടൗണില്‍ സംഗമിച്ച് കാടമുണ്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

പുന്നാട്ട് ശ്രീ ശങ്കരി ശിശുമന്ദിരത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര അത്തപ്പുഞ്ചയില്‍ നിന്ന് വരുന്ന ശോഭായാത്രയും പുന്നാട് കുന്നില്‍ സംഗമിച്ച് പുന്നാട് ടൗണില്‍ എത്തിച്ചേര്‍ന്ന് ഊര്‍പ്പഴശ്ശി ശോഭായാത്രയും പറയനാട് താവിലാക്കുറ്റി ശോഭായാത്രയും പുന്നാട് ഐതപ്പൊയില്‍ ടൗണില്‍ പുന്നാട് കീഴൂര്‍കുന്ന് ശോഭായാത്രയുമായി സംഗമിച്ച് തിരിച്ച് ചിലപ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

മുണ്ടയാംപറമ്പില്‍ വാഴയില്‍ നിന്നാരംഭിച്ച് മുണ്ടയാംപറമ്പ് ദേവീക്ഷേത്രത്തില്‍ സമാപിക്കും.

ചാവശ്ശേരിയില്‍ വട്ടക്കായം ശ്രീ മഹാവിഷഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കുറുവേരി വഴി കട്ടേക്കണ്ടം വഴി മോച്ചേരി രക്തേശ്വരി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് ചാവശ്ശേരി ടൗണ്‍ പ്രദക്ഷിണം ചെയ്ത് മണ്ണംപഴശ്ശി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

വെളിയമ്പ്രയില്‍ പറയനാട് ഏറനെല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

നെല്ല്യാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര 19-ാം മൈലിലെത്തുമ്പോള്‍ മണ്ണോറയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും 19-ാം മൈലില്‍ ചാവശ്ശേരി ടൗണില്‍ മണ്ണപ്പഴശ്ശിയില്‍ നിന്ന് തിരിച്ച് എടവട്ടശ്ശേരിയില്‍ സമാപിക്കും.

നടുവനാട്ട് കോട്ടൂര്‍ണാല്‍ കോളനിയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കാളന്തോട് നിന്നാരംഭിക്കുന്ന ശോഭായാത്രയും നടുവനാട് സ്‌കൂളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും നടുവനാട് ടൗണില്‍ സംഗമിച്ച് നിടിയാഞ്ഞിരം മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് കുറുവന്തേരി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

വാണിപ്പാറ വാണിയപ്പാറത്തട്ട് ശ്രീനാരായണ നഗറില്‍ നിന്നാരംഭിച്ച് അയ്യപ്പഭജന മഠത്തില്‍ സമാപിക്കും.

തില്ലങ്കേരിയില്‍ കാര്‍ക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രം പള്ള്യംവഴി ഏച്ചിക്കുന്നാല്‍ വഴി പനക്കാട് അമ്പലത്തില്‍ സമാപിക്കും.

കാരക്കുന്നേല്‍ ദേവീക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ചാളപ്പറമ്പ് ശോഭായാത്രയുമായി സംഗമിച്ച് കുട്ടിമാവിലെ ശോഭായാത്രയുമായി പനക്കാട് അമ്പലത്തിന് സമീപം സംഗമിക്കും. ഇതു കുട്ടിമാവ് ടൗണിലെത്തുമ്പോള്‍ ആലയാട് നിന്നും കടുക്കാപ്പാലത്തു നിന്നുമുള്ള ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി ടൗണ്‍ചുറ്റി പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഗമിക്കും.

പടിക്കച്ചാലില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ഉളിയില്‍ ടൗണിലെത്തി ഉളിയിലില്‍ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് ഉളിയില്‍ ടൗണ്‍ ചുറ്റി പടിക്കച്ചാല്‍ മതിലുവളപ്പില്‍ ദേവീക്ഷേത്രത്തില്‍ സമാപിക്കും.

ഇരിട്ടിയില്‍ വള്ളിയാട് നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് ഇരിട്ടി ടൗണിലേക്കുള്ള യാത്രയില്‍ പയഞ്ചേരിയില്‍ ചേര്‍ന്ന് ഇരിട്ടി ടൗണിലെത്തുമ്പോള്‍ പെരുമ്പറമ്പ് ശോഭായാത്രയുമായി ചേര്‍ന്ന് ഇരിട്ടി ടൗണില്‍ സംഗമിക്കുന്നു. പിന്നീട് മഹാശോഭായാത്രയായി കീഴൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

മട്ടന്നൂര്‍ മേഖലയിലെ ശോഭായാത്രകള്‍ കോളാരിയില്‍ കോളാരി സേവാകേന്ദ്രത്തില്‍ നിന്നാരംഭിച്ച് കൊളാരി സ്‌കൂള്‍ വഴി മേലേ വീട് ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വെമ്പടി ശോഭായാത്രയുമായി സംഗമിച്ച് വെമ്പടി ടൗണ്‍ വഴി വെമ്പടി അത്ത്യംതോട്ടം ശ്രീ പോര്‍ക്കോലി ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി ചെറക്കാടിയില്‍ പോയി തിരിച്ച് വെമ്പടി ടൗണ്‍ വഴി മേലേ വീട് ക്ഷേത്രത്തില്‍ സമാപിക്കും.

കൊതേരിയില്‍ കൊതേരി പൂവ്വത്തില്‍ മഠപ്പുരയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കൊതേരി ടൗണ്‍ നാഗവളവില്‍ എളമ്പാറ കുട്ടിശാസ്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് എളമ്പാറ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

മട്ടന്നൂരില്‍ കല്ലേരിക്കല എല്‍പി സ്‌കൂള്‍ പരിസരത്തു നിന്നാരംഭിക്കുന്ന ശോഭായാത്ര വാളാന്തോട് വഴി മട്ടന്നൂര്‍ നഗരം പ്രദക്ഷിണം ചെയ്ത് ഉത്തിയൂര്‍ ശോഭായാത്രയുമായി സംഗമിച്ച് മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും.

മരുതായിയില്‍ ഹരിപ്പന്നൂരില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും കിളിയങ്ങാട് നിന്നാരംഭിക്കുന്ന ശോഭായാത്രയും മരുതായി പാലത്തിന് സമീപം സംഗമിച്ച് മഹാശോഭായാത്രയായി മരുതായി ടൗണ്‍ വഴി കല്ലൂര്‍ അമ്പലത്തില്‍ സമാപിക്കും.

നായാട്ടുപാറയില്‍ നായാട്ടുപാറ കെപിസി സ്‌കൂള്‍ പരിസരത്തു നിന്നാരംഭിച്ച് കുന്നോത്ത് ശ്രീകൃഷ്ണക്ഷേത്രം വഴി കൊടോളിപ്രം വായനശാല വഴി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും.

ചാലോട്ടെ ശോഭായാത്ര തെരൂര്‍ ശ്രീ മഹാദേവി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് എടയന്നൂര്‍ വഴി ചാലോട് ടൗണ്‍ പ്രദക്ഷിണം ചെയ്ത് മുട്ടന്നൂര്‍ ശോഭായാത്രയുമായി സംഗമിച്ച് ചാലോട് ഗോവിന്ദാംവയല്‍ ക്ഷേത്രത്തിന് സമാപിക്കും.

ഉരുവച്ചാലില്‍ പഴശ്ശിരാജ സ്മൃതി മന്ദിരത്തില്‍ നിന്നാരംഭിച്ച് ഉരുവച്ചാല്‍ ടൗണ്‍ വഴി കരയറ്റ പാലത്തിന് സമീപം സമാപിക്കും.

കീഴല്ലൂരിലെ ശോഭായാത്ര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കീഴല്ലൂര്‍ ടൗണ്‍വഴി വളയാലില്‍ പോയി തിരിച്ച് കീഴല്ലൂര്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും.

കല്ലൂരില്‍ കല്ലൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കല്ലൂര്‍ കനാല്‍ വഴി ചാല അമ്പലത്തില്‍ സമാപിക്കും.

മുണ്ടയോട്ടെ ശോഭായാത്ര മുണ്ടയോടില്‍ നിന്നാരംഭിച്ച് ചിറക്കാടിയില്‍ പോയി തിരിച്ച് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

മാലൂരല്‍ ചൊമ്മരം, മള്ളന്നൂര്‍, പട്ടാരി, കാവിന്‍മൂല, പൂവക്കര എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തൃക്കടാരിപ്പൊയിലില്‍ സംഗമിച്ച് മാലൂര്‍ സിറ്റി പ്രദക്ഷിണം ചെയ്ത് മാലൂര്‍പടി ശിവക്ഷേത്രത്തില്‍ സമാപിക്കും.

കീഴ്പ്പള്ളി പാലരിഞ്ഞാല്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 4 മണിക്ക് തെരുവത്ത് മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കീഴ്പള്ളി നഗരം ചുറ്റി പാലരിഞ്ഞാല്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സമാപിക്കും.

പിലാത്തറ പെരിയാട്ട്മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ക്ഷീരാഭിഷേകം, തൃക്കൈവണ്ണ, വൈകിട്ട് ചുറ്റുവിളക്ക്, നിറമാല, ദീപാലങ്കാരം, രാത്രി 7 ന് കൃഷ്ണകഥാമൃതം-കൃഷ്ണാവതാര കഥാകഥനം എന്നിവയുണ്ടാകും.

കൈതപ്രം വാസുദേവപുരം ക്ഷേത്രത്തില്‍ രാവിലെ 6 മണിക്ക് രുദ്രാഭിഷേകം, തുടര്‍ന്ന് ലക്ഷാര്‍ച്ചന, 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് ഭജന, നിറമാല, രാത്രി 12.30ന് അര്‍ഘ്യം എന്നിവയുണ്ടാകും.

അതിയടം ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, നിറമാല, ദീപാലങ്കാരം എന്നിവയുണ്ടാകും. പുത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയുണ്ടാകും.

ചെറുതാഴം ശ്രീകൃഷ്ണന്‍ മതിലകം, ഉദയപുരം ശ്രീകൃഷ്ണ ക്ഷേത്രം, ചന്തപ്പുരം കാക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.

വൈകുന്നേരം 4 മണിക്ക് കൈതപ്രത്തുനിന്നും മാതമംഗലത്തേക്ക് ശോഭായാത്ര ഉണ്ടായിരിക്കും. പിലാത്തറ ആഞ്ജനേയ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാലുമാണിക്ക് പിരക്കാംതടം മുത്തപ്പന്‍ ക്ഷേത്ര സന്നിധിയില്‍ നിന്ന് വിളയാങ്കോട് ശിവക്ഷേത്രത്തിലേക്ക് ശോഭയാത്രയുണ്ടായിരിക്കും.

ചെറുതാഴം ആഞ്ജനേയ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര, കഥാകഥനം, പായസദാനം എന്നിവ നടക്കും. പറവൂരില്‍ ശോഭായാത്രയും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയുമുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.