തുറവൂര്‍: പുത്തന്‍ചന്ത–മനക്കോടം റോഡില്‍ റെയില്‍വേ ക്രോസിനു പടിഞ്ഞാറ് ഭാഗത്ത് ജപ്പാന് ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് റോഡില്‍ വന്‍കുഴി രൂപപ്പെട്ടു.
കുഴികള്‍ നിറഞ്ഞ റോഡിലൂടെ യാത്ര ദുരിതമായിരിക്കെയാണു ജപ്പാന് ശുദ്ധജല പദ്ധതിയുടെ പൈപ്പിലൂടെയുള്ള ചോര്‍ച്ചയില്‍ റോഡ് തകര്‍ന്നത്. മനക്കോടം, പുത്തന്‍കാവ്, തിരുമലഭാഗം എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പൈപ്പില്‍ നിന്നും കുടിവെള്ളം ചോര്‍ന്നു കുഴി രൂപപ്പെട്ട ഭാഗത്തു വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരമായതോടെ അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനായി നാട്ടുകാര്‍ മരക്കമ്പുകളും ഓലയും കുഴിയില്‍ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തരമായി പൈപ്പിന്റെയും റോഡിന്റെയും അറ്റകുറ്റപ്പണിള്‍ നടത്തണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: