പാരീസ്: ഉലക നായകൻ കമലഹാസന് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയർ പുരസ്കാരം. സിനിമാ രംഗത്തെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് കമലഹാസനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പാരീസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ച് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും.
കലാ സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് ഷെവലിയർ പുരസ്കാരം നൽകുന്നത്. ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, നന്ദിത ദാസ്, ഷാരൂഖ് ഖാൻ, ലത മങ്കേഷ്കർ, അനുരാഗ് കശ്യപ് എന്നിവർ നേരത്തെ പുരസ്കാരത്തിന് അർഹരായിരുന്നു.
















