ന്യൂദല്‍ഹി: വിനോദസഞ്ചാര, സാംസ്കാരിക മന്ത്രാലയത്തിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യ പ്രചാരണ പരിപാടിക്ക് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി!! മുന്‍പ് അമീര്‍ ഖാനായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനം എടുത്തത്.
പരിപാടിയുമായി ബന്ധപ്പെട്ട പരസ്യചിത്രങ്ങളുടെ വിശദാംശങ്ങള്‍ ഒരാഴ്ചക്കകം തയ്യാറാക്കും. ബ്രാന്‍ഡ് അംബാസിഡറായി ബിഗ് ബി അമിതാബ് ബച്ചന്റെ പേര് ഉയര്‍ന്നെങ്കിലും ബോളിവുഡില്‍ നിന്നല്ലാത്ത മറ്റാരെങ്കിലും വേണമെന്നായിരുന്നു പൊതു അഭിപ്രായം. ഭാരതത്തിലും ലോകത്തെമ്പാടും മോദിക്കുള്ള ജനപ്രിയതയാണ് അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: