ഗുര്‍ദാസ്പൂര്‍: ഭീകരാക്രമണ സാധ്യതയെ തുടര്‍ന്ന് പത്താന്‍കോട്, ഗുര്‍ദാസ്പൂര്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രദേശങ്ങളില്‍ ബിഎസ്എഫിന്റെ നേതൃത്വത്തില്‍ വ്യാപകമായ തെരച്ചില്‍ നടത്തി.
പാക്കിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്ക് വന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ജാഗ്രത. 400 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും അതിനാലാണ് നിര്‍ദ്ദേശം ലഭിച്ചപ്പോള്‍തന്നെ സുരക്ഷാ ഉദോയഗസ്ഥരെ വിന്യസിച്ചതെന്നും പഞ്ചാബ് അധികൃതര്‍ അറിയിച്ചു.
















