പാസിഗഢ്: അരുണാചല്‍ പ്രദേശില്‍, ചൈനയുടെ അതിര്‍ത്തിക്കു സമീപം ഭാരതം എയര്‍സ്ട്രിപ്പ് തുറന്നു. പാസിഗഢ് അഡ്‌വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടില്‍ സുഖോയ് 30 എംകെഐ വിമാനങ്ങള്‍ അടക്കമുള്ളവയ്‌ക്ക് ഇറങ്ങാം, സുഖമായി പറന്നുയരാം. ചൈനയ്‌ക്കു സമീപം ഭാരതത്തിന്റെ സൈനിക ശക്തി കൂട്ടുന്നതാണ് പുതിയ നടപടി.
എയര്‍സ്ട്രിപ്പ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ എല്ലാ വിമാനങ്ങള്‍ക്കും ഹെലിക്കോപ്ടറുകള്‍ക്കും ഇവിടെ ഇറങ്ങാന്‍ കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
കിഴക്കന്‍ മേഖലയിലെ പല തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഇവിടം ഉപയോഗിക്കാം. സൈന്യത്തിനും ഭരണകൂടത്തിനും ഇത് ഗുണകരമാണ്. തന്ത്രപ്രധാനമാണ് കിഴക്കന്‍ വ്യോമകമാന്‍ഡിനു കീഴിലുള്ളപുതിയ എയര്‍സ്ട്രിപ്പ്.
















