അമൃത്‌സർ: പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളിന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 40 കത്തികൾ. പഞ്ചാബിലെ അമൃത്സറിലാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്.
വയറുവേദയെ തുടര്‍ന്ന് പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളായ രോഗി കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ രോഗിയുടെ വയറ്റില്‍ അസ്വാഭാവിക വളര്‍ച്ച കണെ്ടത്തി. വീണ്ടും എന്‍ഡോസ്‌കോപ്പി നടത്തിയപ്പോള്‍ ഇയാളുടെ വയറ്റില്‍ കത്തികള്‍ കണെ്ടത്തി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തുകയായിരുന്നു.
മാനസിക പ്രശ്നമുള്ള രോഗി പലസമയങ്ങളിലായി വിഴുങ്ങിയതാണ് ഈ കത്തികളെന്ന് പിന്നീട് ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. രണ്ടു മാസമായി വ്യത്യസ്ത തരത്തിലുള്ള 40 കത്തികളാണ് ഇയാള്‍ വിഴുങ്ങിയത്.
















