ന്യൂദൽഹി: വിമാനം പറത്തുന്നതിനിടയിൽ കോക്പിറ്റിലിരുന്നു സെൽഫിയെടുത്ത മൂന്നു ഇൻഡിഗോ പൈലറ്റുമാർക്ക് വിലക്ക്. ഏഴു ദിവസത്തേക്കാണ് ഏവിയേഷൻ സേഫ്റ്റി റഗുലേറ്റർ പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തിയത്.
ഒന്നരവർഷം മുൻപു നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നതെന്നു ഇൻഡിഗോ വക്താവ് അറിയിച്ചു. വിമാനം പറത്തുന്നതിനിടയിൽ സെൽഫിയെടുത്ത് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പൈലറ്റുമാർ പോസ്റ്റ് ചെയ്യുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ശിക്ഷ വിധി വന്നിരിക്കുന്നത്.
















