അങ്കാറ: തുർക്കിയിൽ വിവാഹ പാർട്ടി നടക്കുന്ന കെട്ടിടത്തിൽ ബോംബ് പതിച്ച് പത്തോളം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ പാർട്ടി നടക്കുന്ന കെട്ടിടത്തിനു നേരെ കുർദ്ദിഷ് ഗറില്ലകൾ ബോംബ് ആക്രമണം നടത്തുകയായിരുന്നു.
തുർക്കിയിൽ കഴിഞ്ഞ ദിവസങ്ങളിലായി കുർദ്ദിഷ് ഗറില്ലകൾ ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണ്. 12 മണിക്കൂറിന്റെ ഇടവേളയിലുണ്ടായ രണ്ട് കാര്‍ ബോംബ് ആക്രമണങ്ങളില്‍ 6 പേരാണ് കൊല്ലപ്പെട്ടത്. കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ദേശീയ സുരക്ഷാ ഏജൻസി വ്യക്തമാക്കി.
https://www.youtube.com/watch?v=WgKc-lxAjCo
















