ന്യൂദല്‍ഹി: ഭീകരതയ്‌ക്ക് പിന്തുണയേകി വന്ന രണ്ടു ലക്ഷത്തിലധികം പേരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചു. ഇതുവരെ 2,35,000 പേരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും ഭീകര സംഘടനയായ ഐഎസിനെ പ്രോത്സാഹിപ്പിച്ചവരുടെയാണ്.
മരവിപ്പിക്കലിന് വിധേയമായിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം 80 ശതമാനം വര്‍ധിച്ചിട്ടുണെ്ടന്ന് ട്വിറ്റര്‍ അധികൃതര്‍ ബ്ലോഗ് സന്ദേശത്തില്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷമുള്ള കണക്കാണ് ഇപ്പോള്‍ ട്വിറ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ, ഭീകരതെ പ്രോത്സാഹിപ്പിക്കാന്‍ സംഘടനകള്‍ ട്വിറ്ററിനെ ഒരു അനുകൂല മാര്‍ഗമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ട്വിറ്റര്‍ സന്ദേശങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ചു തുടങ്ങിയതോടെ ഭീകരര്‍ പുതുവഴി തേടിതുടങ്ങിയിട്ടുണ്ട്.
















