Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതും വസ്ത്രം അലക്കുന്നതും നിരോധിക്കും : മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 03:56 pm IST
inPathanamthitta

ശബരിമല : പമ്പയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് കുളിക്കുന്നതും വസ്ത്രം അലക്കുന്നതും നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ കൂടിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീര്‍ഘയാത്ര കഴിഞ്ഞെത്തുന്നവര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനു മുന്‍പ് പ്രത്യേകം കുളിമുറികളില്‍ കുളിക്കുന്നതിന് സൗകര്യമൊരുക്കും. ഇതിനുശേഷം പമ്പയില്‍ ഇറങ്ങി കുളിക്കാവുന്നതാണ്. സോപ്പ് ഉപയോഗിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും പിഴ ഈടാക്കും.

തീര്‍ഥാടകരില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളും വിസര്‍ജ്യവസ്തുക്കളും പമ്പാനദിയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. പുറത്തുള്ള വിസര്‍ജനം ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നമാണ്. ഇത് തടയുന്നതിനും നടപടി കര്‍ശനമാക്കും. ശബരിമലയും പമ്പയും ഹരിതമേഖലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കും. വഴിയരികിലെ മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നത് ഊര്‍ജിതമാക്കും. പമ്പ ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെയെത്തുന്ന ഭക്തരുടെ ആരോഗ്യത്തെ ബാധിക്കും. തീര്‍ഥാടകരുടെ വിശ്രമ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനാ സംഘത്തെ നിയോഗിക്കും. മരുന്നുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് അത്യാവശ്യ ഘട്ടങ്ങളില്‍ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടാന്‍ സംവിധാനമുണ്ടാവും.

ശബരിമല പോലെയുള്ള പ്രദേശത്ത് സുരക്ഷയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കും. ബയോമെട്രിക് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

ഗുരുസ്വാമിമാരുടെയും ഒപ്പമെത്തുന്ന തീര്‍ഥാടകരുടെയും എണ്ണമെടുക്കാന്‍ സൗകര്യത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കും. റെയില്‍വേ സ്റ്റേഷനുകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഗുരുസ്വാമിമാര്‍ക്ക് സന്നിധാനത്ത് എത്തുന്നതിനു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും.

സന്നിധാനത്തേക്കെത്താന്‍ കൂടുതല്‍ പുതിയ വഴികള്‍ കണ്ടെത്താവുന്നതാണ്. കൂടുതല്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചും ക്ഷേത്രത്തിലേക്ക് സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ പ്രത്യേക പാത ഒരുക്കിയും തീര്‍ഥാടകരുടെ അസൗകര്യം ഒഴിവാക്കാവുന്നതാണ്. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം വിപുലപ്പെടുത്തണം. വഴികളില്‍ വെളിച്ചത്തിനും കൂടുതല്‍ സംവിധാനം വേണം. നിലവില്‍ വിശ്രമകേന്ദ്രങ്ങള്‍ പലതും താല്‍ക്കാലികമാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായി സംവിധാനമൊരുക്കണം. താല്‍ക്കാലിക ലോഡ്ജുകള്‍ അനാരോഗ്യകരമായ അവസ്ഥയിലാണ്. ഇവ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നുണ്ട്. കച്ചവട താല്‍പര്യം മാത്രമാണ് ഇതിനുപിന്നില്‍. ഇതിനു തടയിട്ട് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

സന്നിധാനത്ത് തീര്‍ഥാടകര്‍ തങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യം. ഇത് സന്നിധാനത്ത് തിരക്ക് കുറയ്‌ക്കാന്‍ സഹായിക്കും. പകരം പമ്പ ബേസ് ക്യാമ്പായെടുത്ത് താമസസൗകര്യം വിപുലമാക്കുന്നത് പരിഗണിക്കും. കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയും ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാറും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകള്‍ക്ക് ആവശ്യമായ തുക അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥ ശ്രമമുണ്ടാകും. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ ശൈലജ, ഡോ.കെ.ടി ജലീല്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു ടി.തോമസ്, എ.കെ ശശീന്ദ്രന്‍, കെ.രാജു, എം.പിമാരായ ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, എം.എല്‍.എമാരായ രാജു ഏബ്രഹാം, പി.സി ജോര്‍ജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, ശ്രീജിത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്, ഇടുക്കി ജില്ലാ കളക്ടര്‍ ഗോകുല്‍, പത്തനംതിട്ട ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി.സജീവ്, ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മീഷണര്‍ കെ.അനില്‍കുമാര്‍, പെരിയാര്‍ ഡിവിഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ സി.ബാബു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.