പയ്യാവൂര്‍: പയ്യാവൂര്‍ ഗവ.യുപി സ്‌കൂളില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണര്‍ത്തുന്നതായി. പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍മാര്‍, പോലീസ് എന്നിവരായി പരിശീലനം നേടിയ കുട്ടികള്‍ തന്നെ പ്രവര്‍ത്തിച്ചു. 1 മുതല്‍ 7വരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും വോട്ടെടുപ്പില്‍ പങ്കാളികളായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിര്‍ദ്ദേശംപത്രിക സമര്‍പ്പണം, പിന്‍വലിക്കല്‍, സുക്ഷ്മ പരിശോധന, പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. എം.പി.സിറിയക്, കെ.രാഘവന്‍, ആര്‍.കെ.പവിത്രന്‍, ലിസ ഡൊമിനിക്, പി.ഉഷാകുമാരി, പി.വി.സജിന, പി.കെ.ബാലഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















