കണ്ണൂര്‍: രക്ഷാബന്ധന ദിനമായ ഇന്നലെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തിലെ പ്രമുഖരെ സന്ദര്‍ശിച്ച് സമ്പര്‍ക്കരാഖി ബന്ധനം നടത്തി. കണ്ണൂര്‍ ബിഷപ്പ് ഹൗസിലെത്തിയ നേതാക്കള്‍ ബിഷപ്പ് അലക്‌സ് വടക്കുംതലയ്‌ക്ക് രാഖി ബന്ധിച്ചു. തുടര്‍ന്ന് പുതുതായി ഇന്നലെ ജില്ലാ കലക്ടറായി ചുമതലയേറ്റ മിര്‍ മുഹമ്മദലി, ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജയ് ഗരുഡ്, എഡിഎം മുഹമ്മദ് യൂസഫ് തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍ക്കും അതത് ഓഫീസുകളിലെത്തി രാഖി ബന്ധിച്ചു.
ആര്‍എസ്എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, വിഭാഗ് സഹകാര്യവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍, താലൂക്ക് സമ്പര്‍ക്ക പ്രമുഖ് പി.ടി.രമേശന്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, ശിവദാസ്, നഗര്‍ കാര്യവാഹ് മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















