തലശ്ശേരി: നിയന്ത്രണംവിട്ട മിനിലോറിയിടിച്ച് രണ്ട് കടമുറികളും ഒരു ബൈക്കും തകര്‍ത്തു. ഇന്നലെ രാവിലെ ആറര മണിയോടെ സൈതാര്‍ പള്ളിക്കടുത്താണ് അപകടം. മനോളി മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മാര്‍ബിള്‍ ഇന്ത്യാ എന്ന സ്ഥാപനത്തിന്റെ മതിലിനിടിച്ച ശേഷം മതിലിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും തുടര്‍ന്ന് നഗരസഭയുടെ കെട്ടിടത്തിലേക്കും മിനിലോറി പാഞ്ഞുതകയറുകയായിരുന്നു. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തു നിന്ന് പഴവുമായി തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ടി.എന്‍.28 എം 4500 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല
















