
പാനൂര്‍: രക്ഷാബന്ധനദിനത്തില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പാനൂര്‍ ടൗണില്‍ സമ്പര്‍ക്ക രാഖിബന്ധനം സംഘടിപ്പിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി ഉദ്ഘാടനം ചെയ്തു. വ്യാപാരസ്ഥാപനങ്ങളില്‍ കയറിയും യാത്രികര്‍ക്കും രാഖി ബന്ധിച്ച പ്രവര്‍ത്തകര്‍ രക്ഷാബന്ധനസന്ദേശവും നല്‍കി. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എ.പി.വസന്ത, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.കാര്‍ത്തിക, ജില്ലാകമ്മറ്റിയംഗം കെ.കെ.ചന്ദ്രന്‍, മണ്ഡലം ട്രഷറര്‍ കെ.എം.അശോകന്‍, വൈസ് പ്രസിഡണ്ട് കെ.പി.മഞ്ജുഷ, എം.പി.ഷീബ, പി.വസന്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















