തിരുവനന്തപുരം: ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരികസമിതിയുടെ സാഹിത്യപുരസ്‌കാരത്തിന് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 23ന് വൈകുന്നേരം 4ന് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന 163-ാം ജയന്തി സമ്മേളനത്തില്‍ സമ്മാനിക്കും. മന്ത്രി ഇ.പി. ജയരാജന്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. പുരസ്‌കാരദാനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
















