ആലപ്പുഴയുടെ 59-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മുഹമ്മ എബിവിഎച്ച്എസ്എസിലെ എസ്പിസി കേഡറ്റുകള്‍ ജില്ലാ ഭൂപടം തയ്യാറാക്കിയപ്പോള്‍
മുഹമ്മ: ആലപ്പുഴയുടെ 59-ാം ജന്മദിനം ഏറെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും കുട്ടിപ്പോലീസ് ആഘോഷിച്ചു. ജില്ലയുടെ ഭൂപടം തയ്യാറാക്കിയും കേക്ക് മുറിച്ചും ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചും മുഹമ്മ എബി വി എച്ച് എസ് എസിലെ എസ് പി സി കേഡറ്റുകളാണ് ജന്മദിനം ആഘോഷിച്ചത്. ഓള്‍കേരളാ ഫോട്ടേഗ്രാഫേഴ്‌സ് അസോസിയേഷന്‍ അമ്പലപ്പുഴ,കുട്ടനാട് മേഖല കമ്മറ്റിയുടെ സഹകരണത്തോടെ 150 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ആഘോഷ പരിപാടികള്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എന്‍ ടി റെജി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ എസ് സജീവ്,ഹെഡ്മാസ്റ്റര്‍ പി പ്രസന്നകുമാര്‍,സ്റ്റാഫ് സെക്രട്ടറി പ്രീത,പി ടി എ വൈ:പ്രസിഡന്റ് കെ എസ് ലാലിച്ചന്‍,പി ടി എ മെമ്പറന്മാരായ ബിജോ,അജിത്‌ലാല്‍,സി പി ഒമാരായ വി സവിനയന്‍,അശ്വതി,ഡ്രില്‍ ഇന്‍സ്ട്രക്ട്ടര്‍മാരായ ശ്രീലത,ഓമനക്കുട്ടന്‍ സംസാരിച്ചു.
മുഹമ്മ സി എം എസ് എല്‍ പി സ്‌കൂളില്‍ ആലപ്പുഴ ജില്ലയെക്കുറിച്ച് ക്വിസ് മത്സരം നടത്തി. ഹെഡ്മിസ്ട്രസ് ജോളിതോമസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് റേച്ചല്‍,സ്റ്റാഫ് സെക്രട്ടറി അനീറ്റ എന്നിവര്‍ സംസാരിച്ചു.
















