Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദേശീയതയുടെ ആവേശമുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 11:17 pm IST
inPathanamthitta

പത്തനംതിട്ട: പകിട്ടാര്‍ന്ന പരേഡും, വിദ്യാര്‍ഥികളുടെ ദേശീയത വിളിച്ചോതിയ കലാപരിപാടികളും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളെ ആവേശത്തിലാഴ്‌ത്തി. തകര്‍ത്തുപെയ്ത മഴയിലും ആവേശം ചോരാതെ പൊതുജനങ്ങളും ആഘോഷത്തില്‍ പങ്കാളികളായി.

രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. 8.10ന് പരേഡ് കമാന്‍ഡര്‍ സുരേഷ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.15ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കറും 8.20ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി.സജീവും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 8.25ന് മുഖ്യാതിഥിയായ മന്ത്രി മാത്യു ടി.തോമസ് എത്തി. 8.30ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തി വന്ദിച്ചു. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. 8.35ന് മന്ത്രി മാത്യു ടി.തോമസ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 8.40ന് പരേഡ് മാര്‍ച്ച് പാസ്റ്റ് നടന്നു. പത്തനംതിട്ട എ.ആര്‍ പ്ലാറ്റൂണിനെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ അശോകനും ലോക്കല്‍ പോലീസിനെ എസ്.ഐ. ബോബി വര്‍ഗീസും വനിതാ പോലീസിനെ എസ്.ഐ ലീലാമ്മയും എക്‌സൈസ് പ്ലാറ്റൂണിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറും വനം വകുപ്പിന്റെ പ്ലാറ്റൂണിനെ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.രാജുവും ഫയര്‍ ഫോഴ്‌സ് വിഭാഗത്തെ സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറും നയിച്ചു. അമൃത സ്‌കൂള്‍ ബാന്‍ഡിനെ ഐശ്വര്യയും പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്.എസ്.എസ് എന്‍സിസി വിഭാഗത്തെ ക്രിസ്ത്യന്‍ ജോസും തൈക്കാവ് ജിഎച്ച്എസ്എസ് എസ്പിസി സീനിയര്‍ വിഭാഗത്തെ മാത്യു കെ.ടോമും ഐരവണ്‍ പിഎസ്‌വിപിഎംഎച്ച്എസ്എസ് എസ്പിസി സീനിയര്‍ വിഭാഗത്തെ നിതിന്‍ ജോര്‍ജ് തോമസും പുല്ലാട് എസ്‌വിഎച്ച്എസ് എസ്പിസി ജൂനിയര്‍ വിഭാഗത്തെ പല്ലവി ആര്‍.നായരും കടമ്പനാട് വിവേകാനന്ദ ഗേള്‍സ് ഹൈസ്‌കൂള്‍ എസ്പിസി വിഭാഗത്തെ രേഖ ഡിയും തട്ട എന്‍എസ്എസ് എച്ച്എസ് എസ്പിസി ജൂനിയര്‍ വിഭാഗത്തെ കൃഷ്ണ വിനോദും കൈപ്പട്ടൂര്‍ സെന്റ് ഗ്രിഗോറിയസ് ബാന്റിനെ ജ്യോതി ലക്ഷ്മിയും മൈലപ്ര എച്ച്എസ്എസ് എസ്പിസിയെ ശബരിയും മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎംഎച്ച്എസ് സ്‌കൗട്ട്‌സിനെ ഷൈന്‍ വി.തോമസും കോന്നി ആര്‍വിഎച്ച്എസ് സ്‌കൗട്ട്‌സിനെ അജിന്‍ തോമസും പ്രമാടം നേതാജി എച്ച്എസ്എസ് സ്‌കൗട്ട്‌സിനെ അരവിന്ദും മല്ലശേരി സെന്റ് ്‌മേരീസ് ഗൈഡ്‌സിനെ നിയ പ്രിന്‍സും ഇലന്തൂര്‍ ജിവിഎച്ച്എസ്എസ് റെഡ്‌ക്രോസിനെ രേഷ്മയും വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ബാന്റിനെ വിഷ്ണുവും നയിച്ചു. 8.50ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് പത്തനംതിട്ട അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളും വെച്ചൂച്ചിറ നവോദയയിലെ 350 ഓളം കുട്ടികളും ദേശീയത തുളുമ്പി നില്‍ക്കുന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. സെറിമോണിയല്‍ പരേഡിന്റെ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.കെ. അനില്‍കുമാറിനായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.