നെയ്യാറ്റിന്‍കര: ബാലഗോകുലം പെരുമ്പഴുതൂര്‍, തൊഴുക്കല്‍, മണ്ഡലങ്ങളുടെ സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചു. യോഗത്തില്‍ പെരമ്പഴുതൂര്‍ ഷിബു, ഉദയന്‍ കൊക്കോട്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സുദര്‍ശനന്‍ (രക്ഷാധികാരി), മാമ്പഴക്കര വിജയന്‍, എം. സനല്‍കുമാര്‍ (സഹരക്ഷാധികാരികള്‍), ആലംപൊറ്റ ശ്രീകുമാര്‍ (അദ്ധ്യക്ഷന്‍), അഡ്വ സ്വപ്‌നജിത്ത്, വിഷ്ണുപുരം വിജയന്‍ (ഉപാദ്ധ്യക്ഷന്‍മാര്‍), പത്മകുമാര്‍ (കാര്യദര്‍ശി), കൊട്ടറത്തല ഗോപന്‍, അരുണ്‍ സരയു (സഹകാര്യദര്‍ശിമാര്‍), ഭഗവതിപുരം സുരേഷ്, അശ്വിന്‍, മഹേഷ്, വി. ആര്‍ വിഷ്ണു (ആഘോഷപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു. ശോഭയാത്ര 24ന് വൈകുന്നേരം 3.30ന് പെരുമ്പഴുതൂഴ ചെമ്മണ്ണുവിളയില്‍ നിന്നും ആരംഭിച്ച് മാമ്പഴക്കര ശ്രീ ആലറ ഭദ്രകാളി ക്ഷേത്രത്തില്‍ സമാപിക്കും
പൂജപ്പുര: ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനം ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര നഗറില്‍ സ്വാഗതസംഘം രൂപീകരിച്ചു. എന്‍. വിജയന്‍, ജി. വേണുേഗോപാല്‍(രക്ഷാധികാരി), ഡോ. വിജയലക്ഷ്മി(സഹ. രക്ഷാധികാരി), ഡോ. എം. ശ്രീകുമാര്‍ (അധ്യക്ഷന്‍), അഡ്വ. മധു (ഉപാദ്ധ്യക്ഷന്‍), സതീഷ് പൂജപ്പുര (ജനറല്‍ കണ്‍വീനര്‍), ടി. ഭദ്രകുമാര്‍ (ആഘോഷ പ്രമുഖ്), ആറന്നൂര്‍ ശ്രീകുമാര്‍ (പ്രചരണം), കെ. ശശികുമാര്‍ (പ്രോഗ്രാം), പൂജപ്പുര ജയശങ്കര്‍ (സാമ്പത്തികം), ശാന്തകുമാരി അമ്മ (ഭഗിനി വിലാസം) എന്നിവരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. നഗര്‍ സംഘചാലക് എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പി. ശ്രീകുമാര്‍, സുനില്‍ കെ എന്നിവര്‍ സംസാരിച്ചു.
















