കണ്ണൂര്‍: ജില്ലാ ചെസ് അസോസിയേഷനും കണ്ണൂര്‍ ചെസ് അസോസിയേഷനും ചേര്‍ന്ന് സൈമള്‍ട്ടാനിയസ് ചെസ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു. സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ വിദ്യാര്‍ത്ഥികളായ 60 ചെസ് താരങ്ങളോട് ഏറ്റുമുട്ടി മുന്‍ സംസ്ഥാന ചെസ് ചാമ്പ്യനും കണ്ണൂര്‍ ഡിവൈഎസ്പിയുമായിരുന്ന വി.എന്‍.വിശ്വനാഥനും ഇരിട്ടി എംജി കോളേജിലെ ഡോ.കെ.വി.ദേവദാസനും വിജയം. അഭിജിത്ത് എന്ന വിദ്യാര്‍ത്ഥി 42 നീക്കം വരെ ഡോ.ദേവദാസിനോടും സംസ്ഥാന ചില്‍ഡ്രണ്‍സ് ചാമ്പ്യന്‍ വൈഷ്ണവ് 60 നീക്കം വരെ വി.എന്‍.വിശ്വനാഥിനോടും പൊരുതിനിന്നെങ്കിലും ഇരുവരുടേയും പരിചയ സമ്പന്നതക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തോല്‍വി സമ്മതിച്ചു.
മത്സരം സി.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.വി.ബാലറാം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എസ്.ജെ.ഗ്രേഷ്യസ് സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു. എം,സുമോദ്, ജോണ്‍ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
















