റിയോ ഡി ജനീറോ: പുരുഷ സിംഗിൾസിൽ അതനു ദാസ് പ്രീ ക്വാർട്ടറിൽ കടന്നതിനു പിന്നാലെ വനിതാ സിംഗിൾസിൽ ബൊംബെയ്‌ലാ ദേവിയും അവസാന 16-ൽ ഇടംപിടിച്ചു. 32 പേർ മാറ്റുരച്ച റൗണ്ട് ഓഫ് 32-ൽൈചനീസ് തായ്‌പേയിയുടെ ചിയാ ലിൻ ഷിയെ 2-6ന് പരാജയപ്പെടുത്തിയാണ് ബൊംബെയ്‌ലാ ദേവി പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്.
നാല് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ബൊംബെയ്‌ലാ ദേവിക്ക് 108 പോയിന്റ് ലഭിച്ചപ്പോൾ ചൈനീസ് തായ്‌പേയി താരം ചിയ ലിൻ ഷിക്ക് 101 പോയിന്റേ ലഭിച്ചുള്ളൂ.
ആകെയുള്ള നാല് സെറ്റിൽ മൂന്നിലും ബൊംബെയ്‌ലാ ദേവിയായിരുന്നു മുന്നിൽ. മൂന്നാം സെറ്റിൽ മാത്രമാണ് ഇന്ത്യൻ താരം പിന്നിലായത്.
27-24, 27-24, 26-27, 28-26 എന്നിങ്ങനെയായിരുന്നു നാല് സെറ്റുകളിലെ പോയിന്റ് നില. നാല് സെറ്റിലും ഓരോ തവണ വീതം ബൊംബെയ്‌ല ദേവി പത്ത് പോയിന്റ് നേടി.
നേരത്തെ റൗണ്ട് ഓഫ് 64-ൽ ആസ്ട്രിയയുടെ ലോറൻസ് ബാൽഡഫിനെ 6-2ന്പരാജയപ്പെടുത്തിയാണ് ബോംബെയ്‌ലാ ദേവി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
















