Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

യുവമോര്‍ച്ച ദേശരക്ഷാ ജ്വാല സംഘടിപ്പിച്ചു എല്‍ഡിഎഫ് ഭരണകൂടം ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി.കെ.സജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:58 pm IST
inKannur

കണ്ണൂര്‍: ‘ഭീകരവാദികള്‍ ഇന്ത്യ വിടുക, അവരെ പിന്തുണക്കുന്നവരും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ക്വിറ്റ് ഇന്ത്യാ ദിനമായ ഇന്നലെ ദേശരക്ഷാ ജ്വാല സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐഎസിലേക്ക് നിരവധി ചെറുപ്പക്കാര്‍ റിക്രൂട്ട് ചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടും കേരളത്തിലെ എല്‍ഡിഎഫ് ഭരണകൂടം ഭീകരവാദികള്‍ക്കും സംസ്ഥാനത്തെ തീവ്രവാദ സംഘടനകള്‍ക്കും ഒത്താശ ചെയ്യുന്ന നടപടിയുമായി മുന്നോട്ടു പോവുകയാണെന്ന് ദേശരക്ഷാ ജ്വാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രത്യക്ഷമായ തെളിവാണ് കേസുകള്‍ വേണ്ട രീതിയില്‍ രജിസ്ട്രര്‍ ചെയ്യാന്‍ തയ്യാറാവാത്തതും എന്‍ഐഎക്ക് കൈമാറാന്‍ വൈമനസ്യം കാണിക്കുന്നതും. എല്ലാ കാലത്തും ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ കൈക്കൊണ്ടിട്ടുളളത്. ഇത്തരം നിലപാടാണ് കേരളം ഇന്ന് ഭീകരവാദികളുടെ തുരുത്തായി മാറാന്‍ കാരണമായത്. സംഘപരിവാര്‍ സംഘടനകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നല്‍കിയ മുന്നറിയിപ്പുകള്‍ കേരളത്തിലെ ഭരണ കൂടങ്ങള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയടക്കമുളള സംഘപ്രസ്ഥാനങ്ങള്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വസ്തുതകള്‍ സത്യമാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണ്.

ഗുരുതരമായ വിഷയങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിന് പകരം ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുളള യുവജന സംഘടനകള്‍ മുദ്രാവാക്യം വിളിക്കാന്‍ ആളെ കൂട്ടാനും വോട്ടുബാങ്കിനു വേണ്ടിയും പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. എന്നാല്‍ യുവമോര്‍ച്ചയാവട്ടെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ കാലങ്ങളായി സ്വീകരിച്ചു വരികയാണ്. കേരളം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം ഐഎസ് ഭീകരന്മാരുടെ കരിനിഴലിലാണ് സംസ്ഥാനമെന്നതാണ്.കാലങ്ങളായി സംസ്ഥാനത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്. മാറിമാറി ഭരിച്ച മുന്നണികള്‍ ന്യൂനപക്ഷ പ്രീണനത്തിനു വേണ്ടി ഇത്തരം കേസുകള്‍ അട്ടിമറിക്കുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് ദിനം പ്രതി കൂടിവരികയാണ്. എന്നാല്‍ തൃക്കരിപ്പൂരിലും കാസര്‍കോടും 16ഓളം പേര്‍ രാജ്യവിട്ട് ഐഎസ് വഴി സിറിയയില്‍ എത്തിയിട്ടും നമ്മുടെ സംസ്ഥാനത്തെ ഇന്റലിജന്‍സ് ഇതൊന്നും അറിഞ്ഞില്ല. ഒടുവില്‍ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കേണ്ടി വന്നു കേസെടുക്കാന്‍. എന്നിട്ടും മുഖ്യമന്ത്രിയെപോലുളളവര്‍ ന്യായീകരണവുമായി രംഗത്തു വരുന്ന സ്ഥിതിയാണ് കേരളത്തിലുളളത്. കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥയുടെ അകത്തളങ്ങളില്‍ ഇസ്ലാമിക സ്‌റ്റേറ്റ്‌സിന്റെ വിത്തുകള്‍ പാകി കഴിഞ്ഞു. ഈ വിത്തുകള്‍ നശിപ്പിക്കുകയാണ് ഭരണകൂടത്തിന്റെയും രാജ്യ സ്‌നേഹികളുടേയും കടമയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീകരവാദ ശക്തികളെ പ്രതിരോധിക്കാന്‍ സമൂഹം ഒന്നാകെ മുന്നോട്ടു വരണം. ഇടതു-വലത് മുന്നണികളുടെ ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങള്‍ അധികകാലം ഇനി കേരളത്തില്‍ വില പോവില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാണിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.പി.ശിഖ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രൂപേഷ് തൈവളപ്പില്‍, സെക്രട്ടറി ലസിത പാലക്കല്‍, അഖില തുടങ്ങിയവര്‍ സംബന്ധിച്ചു.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.വി.രതീഷ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ദേശരക്ഷാ ജ്വാലയും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.