മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്ലീന്‍ സ്‌കൂള്‍ പ്രോഗ്രാം ആരംഭിച്ചു. 120 വിദ്യാര്‍ത്ഥികളെ ആറ് ബ്ലോക്കായി തിരിച്ചാണ് ക്ലീന്‍ സ്‌കൂള്‍ പ്രോഗ്രാം ആവിഷ്‌കരിച്ചിരിക്കുന്നത്. ക്ലാസ് മുറികളിലോ വരാന്തയിലോ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലോ കടലാസുകളും മറ്റും നിക്ഷേപിക്കുന്നവരെ കണ്ടെത്തുവാന്‍ ശുചിത്വ സേനയിലെ അംഗങ്ങള്‍ക്ക് ചുമതല നല്‍കും.
സ്‌കൂള്‍ വിട്ടതിന് ശേഷം ശുചിത്വ സേനാംഗങ്ങള്‍ ക്ലാസുകള്‍ പരിശോധിച്ച് മാലിന്യം നീക്കം ചെയ്യാത്തക്ലാസുകള്‍ കണ്ടെത്തി പ്രധാന അധ്യാപന് റിപ്പോര്‍ട്ട് നല്‍കി അത്തരം ക്ലാസുകളെ വൃത്തിഹീന ക്ലാസുകള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി. സ്‌കൂളിലെ മഹസ്‌വാണിയിലൂടെ പ്രക്ഷേപണം ചെയ്യും. മികച്ച രീതിയില്‍ ശുചിത്വ പരിപാലനം കൈകാര്യം ചെയ്യുന്ന ക്ലാസുകളെ വിവിധതരത്തിലുള്ള ബഹുമതികള്‍ നല്‍കി അസംബ്ലിയില്‍ ആദരിക്കും. പദ്ധതി നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എന്‍.സത്യേന്ദ്രനാഥന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇ.ഗണേഷ് അദ്യക്ഷത വഹിച്ചു. സി.ഹേമചന്ദ്രന്‍ മാസ്റ്റര്‍, എന്‍.ഷാജിത്ത് മാസ്റ്റര്‍, സി.പ്രഭാവതി എന്നിവര്‍ സംസാരിച്ചു.
















