ബാംഗളൂരു: ബിജെപി മലയാളി സെല്‍ കര്‍ണ്ണാടകയുടെ സംസ്ഥാന തല യോഗം പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്നു. സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി അദ്യക്ഷത വഹിച്ചു. യോഗത്തില്‍ ദിനേഷ് പിഷാരടിയെ സെല്‍ സംസ്ഥാന കോ-കണ്‍വീനറായി തെരഞ്ഞെടുത്തു. സെല്ലിന്റെ പ്രവര്‍ത്തനം ജില്ലാതലത്തിലും മണ്ഡലം തലത്തിലും വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ സംസ്ഥാന കമ്മറ്റി മെമ്പര്‍മാരായ ഒ.പി.സന്തോഷ്, മധു കലമാനര്‍, സന്തോഷ്‌കുമാര്‍, മുരളീധരന്‍ കോറോത്ത്, സി.കെ.കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
















