പാനൂര്‍: പാനൂര്‍ ബിസിനസ് സ്‌കൂളില്‍ ജേസി ജൂനിയര്‍ വിംഗ് രൂപീകരണ യോഗം ബാലസാഹിത്യകാരന്‍ മുകുന്ദന്‍ പുലരി ഉല്‍ഘാടനം ചെയ്തു. ജേസി പ്രസിഡന്റ് കെ.പി ജസീര്‍ അധ്യക്ഷത വഹിച്ചു.പ്രദീപന്‍ തൈക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. വി.പി.മുനീര്‍,എ.രാജീവന്‍ , ഹാരിസ് അസ്ദ, കെ.പ്രമോദ്, സി.പി.റിയാസ് പ്രസംഗിച്ചു. വിവിധ ഇടങ്ങളില്‍ വൃക്ഷതൈ നടലിന് തുടക്കം കുറിച്ചു. ഭാരവാഹികളായി സല്‍മാനുല്‍ ഫാരിസ് (പ്രസിഡന്റ്), അശ്വിന്‍ കുമാര്‍ (സെക്രട്ടറി, മുഹമ്മദ് അജ്‌നാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















