കരയത്തുംചാല്‍: കരയത്തുംചാല്‍ ഗവ.യുപി സ്‌കൂളില്‍ എസ്എംസിയുടെ നേതൃത്വത്തില്‍ നാഗസാക്കി ദിനാചരണം നടത്തി. സമാധാന സന്ദേശം പി.സി.ടോമി, കെ.വി.കുഞ്ഞിരാമന്‍ എന്നിവര്‍ നടത്തി. സമാധാന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡുകള്‍ എം.റംസ്മിത, ജോയല്‍ രാജി, ഫാത്തിമത്തുല്‍ ഹിബ എന്നീ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍, ബാബു ജോര്‍ജ്ജ്, എ.സി.മറിയക്കുട്ടി, സി.വി,ലക്ഷ്മണന്‍, ടി.ജെ.ത്രേസ്യ, പി.സിന്ധു, എസ്എംസി ചെയര്‍മാന്‍ ബിജു പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
















