തലശ്ശേരി: ഫുഡ്ഗ്രയിന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനവും കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വ്യപാരികളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. ചടങ്ങില്‍ പ്രസിഡണ്ട് കെ.ഉസ്മാന്‍ ഹാജി, അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് സി.സി.വര്‍ഗ്ഗീസ് അവാര്‍ഡ് ദാനവും ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു. ഇസ്താര്‍ മുസ്താഹ്, മുഹമ്മദ് നസല്‍, നഷര്‍ നിബ്രാസ്, സി.എച്ച്.മുഹമ്മദ് ഹംറാസ് എന്നിവര്‍ അവാര്‍ഡ് ജേതാക്കളായി. എ.കെ.സക്കരിയ സ്വാഗതവും എം.നൗഫല്‍ നന്ദിയും പറഞ്ഞു.
















