തലശ്ശേരി: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ശാരീരികമായും മാനസികമായും പിഡിപ്പിച്ച യുവതിയെ വിവരം ലഭിച്ച് എത്തിയ പോലീസ് രക്ഷിച്ച് ആശുപത്രിയിലാക്കി ധര്‍മ്മടം മീത്തലെ പീടികയിലെ 21കാരിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ തോട്ടട കാഞ്ഞിരയിലെ ഭര്‍തൃവീട്ടില്‍വെച്ചാണ് ഭര്‍ത്താവ് ശിഹാബും മാതാവ് സഹോദരിമാരും ചേര്‍ന്നാണത്രെ പീഡിപ്പിച്ചത്. ഒരുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ഒരുമാസത്തിനുളളില്‍ ഭര്‍ത്താവ് ഗള്‍ഫില്‍പോയിരുന്നു. എന്നാല്‍ ഇതുവരെ ഒന്നുഫോണ്‍വിളിക്കുക പോലും ചെയ്തിട്ടില്ല. രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഭര്‍ത്താവ് വളരെ ക്രൂരമായാണ് പെരുമാറിയതെന്നും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ശാരീരികമായി എപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
















