Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബൈക്കിലെത്തി മാല കവരുന്ന കേസില്‍ സ്ത്രീ ഉള്‍പ്പടെമൂന്ന് പേരെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 09:47 pm IST
inPathanamthitta

തിരുവല്ല: ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന കേസില്‍ സ്ത്രീ ഉള്‍പ്പടെമൂന്ന് പേരെ പോലീസ് പിടികൂടി. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി എഴുപതോളം മാലമോഷണ കേസുകളില്‍ പ്രതികളായ ആലപ്പുഴ താമരക്കുളം പച്ചക്കാട്ട് അമ്പാടിയില്‍ വീട്ടില്‍ പ്രദീപ് (ഉണ്ണി 33), ഇയാളുടെ അയല്‍വാസിയായ ഇടകണ്ടത്തില്‍ വീട്ടില്‍ രഞ്ചു (നമ്പോലന്‍ 21), കായംകുളം കൃഷ്ണപുരം ആഞ്ഞിലുമൂട്ടില്‍ മിനി (കൊച്ചുമോള്‍ 34) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പ്രദീപും രഞ്ചുവും ചേര്‍ന്ന് ബൈക്കിലെത്തിയാണ് സ്ത്രീകളുടെ മാല കവരുന്നത്. പത്തനംതിട്ട ജില്ലയില്‍നിന്ന് മാത്രം പത്തിലേറെ സ്ത്രീകളുടെ മാല ഇവര്‍ ഇത്തരത്തില്‍ കവര്‍ന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മിനിയാണ് സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നത്. തിരുവല്ല, കോയിപ്രം, കീഴ്‌വായ്‌പ്പൂര്, ആറന്മുള സ്‌റ്റേഷന്‍ പരിധികളിലെ 12 കേസുകളാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടത്. മിനി മുഖേന കായംകുളത്തെ ജൂവലറിയില്‍ വിറ്റ 23.5 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. എറണാകുളത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിദ്യാര്‍ഥിയാണ് രഞ്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ വീട്ടിലെത്തുന്ന രഞ്ചുവിനെ ഒപ്പംകൂട്ടിയാണ് പ്രദീപ് കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ഇതിനായി രണ്ടുപേരും ചേര്‍ന്ന് ബൈക്ക് വാങ്ങിയിരുന്നു. വഴിയാത്രക്കാരിയായ സ്ത്രീയുടെ മാല കവര്‍ന്ന് കടക്കുന്നതിനിടെ തോട്ടഭാഗത്തെ ബാങ്കിന്റെ സി.സി ടി.വിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യമാണ് അറസ്റ്റിന് വഴിതെളിച്ചത്. 101 പവന്‍ സ്വര്‍ണം സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച പ്രദീപ്, പതിനായിരം രൂപ പ്രതിമാസ വാടകയുള്ള അടൂരിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. സമാനമായ കേസില്‍ 2008 ജൂലൈയിലാണ് പ്രദീപ് ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കുറത്തികാട് എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി പതിനെട്ട് കേസുകളാണ് ഇയാളുടെ പേരില്‍ അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂന്നുമാസത്തിനുശേഷം ജയില്‍മോചിതനായ പ്രദീപ് 2015 ല്‍ വീണ്ടും കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര, ഓച്ചിറ, കൊല്ലം വെസ്റ്റ്, കുണ്ടറ, പുത്തൂര്‍, അടൂര്‍, ചവറ പൊലീസ് സ്‌റ്റേഷനുകളിലായി 28 കേസുകള്‍ തെളിയിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നോട്ടപുള്ളിയായതോടെയാണ് പത്തനംതിട്ടയിലേക്ക് ഇവര്‍ തട്ടകം മാറ്റിയത്. വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാകേണ്ട ദിവസങ്ങള്‍ തന്നെയാണ് ഇയാള്‍ മാലപറിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായവും പ്രതികളെ കുടുക്കാന്‍ സഹായകരമായി. മോഷണം നടത്തുന്ന സമയങ്ങളില്‍ മൊബ്ബെല്‍ ഫോണ്‍ ഓഫ് ആക്കി വെയ്‌ക്കുന്നതാണ് ഇവരുടെ രീതി. പ്രതികളില്‍ നിന്നും ലഭിച്ച ബാഗില്‍ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കിന്റെ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റും മോഷണ ശേഷം മാറി ഉപയോഗിക്കുന്ന വസ്ത്രവും വിലകൂടിയ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരപിള്ള, തിരുവല്ല സിഐ കെ.എ.വിദ്യാധരന്‍, എസ്‌ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഷാഡോ പൊലീസ് അംഗങ്ങളായ അജി, വില്‍സണ്‍, വിനോദ്, ലിജു, രാധാകൃഷ്ണന്‍, അജി ശാമുവേല്‍, ശ്യാംലാല്‍, ബിജു മാത്യു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീരാജ്, ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തുന്ന അന്വേഷണത്തില്‍ കവര്‍ച്ച സംബന്ധിച്ച കൂടൂതല്‍ വവിരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നതായി എസ്‌ഐ വിനോദ്കുമാര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.