അമ്പലപ്പുഴ: തലസ്ഥാന നഗരിയില്‍ എറ്റിഎം കവര്‍ച്ച നടന്ന പശ്ചാത്തലത്തില്‍ അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ എടിഎം കൗണ്ടറുകളില്‍ പോലീസ് പരിശോധന. എസ്‌ഐ കെ. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ ബാങ്കുകളുടെയും എറ്റിഎം കൗണ്ടറുകളില്‍ പരിശോധന നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടന്നത്. ബാങ്കിന്റേതല്ലാത്ത ക്യാമറ ഉള്‍പ്പെടെയുളള മറ്റെന്തെങ്കിലും എടിഎം കൗണ്ടറില്‍ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടത്തിയത്. മറ്റു സുരക്ഷാസംവിധാനവും പോലീസ് പരിശോധിച്ചു. തിരുവനന്തപുരത്ത് ഏതാനും പേരുടെ പണം നഷ്ടപ്പെട്ടെങ്കിലും അമ്പലപ്പുഴയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിട്ടില്ലെന്ന് പോലീസും ബാങ്ക് അധികൃതരുമറിയിച്ചു. എങ്കിലും വരും ദിവസങ്ങളില്‍ എറ്റിഎം കൗണ്ടറുകളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
















