കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന് സിപിഎമ്മിന്റെ വധഭീഷണി. ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യനും മുന്‍ പ്രചാരകനുമായ ആയിത്തര മമ്പറത്തെ കെ.ബി.പ്രജിലിനാണ് ഫേസ് ബുക്ക് പോസ്റ്റ് വഴി സിപിഎമ്മിന്റെ വധ ഭീഷണി. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ നടന്ന ജനകീയ കൂട്ടായ്‌മയില്‍ പ്രസംഗിച്ചതാണ് പ്രകോപനത്തിന് കാരണം. നേരത്തെ സിപിഎം അക്രമത്തില്‍ പ്രജിലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ദീര്‍ഘകാലത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം സാധാരണ നിലയിലേക്ക് തിരികെ വന്നത്. ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇനിയും അക്രമിക്കുമെന്ന രീതിയിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ കൂടി പ്രജിലിനെതിരെ നിരന്തരമായി വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടായില്ല. പരാതിയുമായി ബന്ധപ്പെട്ട്~ഒരാളെ പോലും കസ്റ്റഡിയിലെടുക്കുകയോ മറ്റ് നടപടികളെടുക്കുകയോ ചെയ്തില്ല. പിണറായിയുടെ പോലീസിന്റെ തണലില്‍ സിപിഎം ക്രിമിനല്‍ സംഘം നാട്ടില്‍ അശാന്തി പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായണെന്നാണ് ഇപ്പോള്‍ നടക്കുന്ന പരസ്യ ഭീഷണി സൂചിപ്പിക്കുന്നത്.
















