ആലക്കോട്: ബാലകോഗുലത്തിന്റെ ആഭിമുഖ്യത്തില്‍ കരുവഞ്ചാലില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വെള്ളാട് മഹാദേവ ക്ഷേത്രം, വായാട്ടുപറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രം, കോട്ടക്കടവ് അയ്യപ്പ ഭജന മഠം, മീമ്പറ്റി അയ്യപ്പ ഭജനമഠം, ശാസ്താപുരം അയ്യപ്പ ക്ഷേത്രം, കണിയഞ്ചാല്‍, കൂളാമ്പിത്തട്ട് എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭാ യാത്രകള്‍ കരുവഞ്ചാലില്‍ സംഗമിക്കും. ആഘോഷത്തിന്റെ ഭാഗമായി പതാകദിനം, ഗോപൂജ, വൃക്ഷത്തൈ നടല്‍, ഭാഗവത പാരായണം തുടങ്ങിയവ നടക്കും. ഭാരവാഹികളായി ടി.രാമന്‍, ടി.എന്‍.ബാലകൃഷ്ണന്‍, ടി.പി.പരമേശ്വരന്‍, ടി.കെ.പത്മനാഭന്‍ (രക്ഷാധികാരിമാര്‍), ബലഭദ്രന്‍മുരിങ്ങമറ്റം (പ്രസിഡണ്ട്), വി.എം.വിശ്വനാഥന്‍ (ആഘോഷ പ്രമുഖ്), വി.കെ.രവീന്ദ്രന്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
















