ഏച്ചൂര്‍: മുണ്ടേരി അക്ഷയശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യസേവാ പദ്ധതിയുടെ ഭാഗമായി മാവിലാച്ചാല്‍ ജിഷ്ണു നിവാസില്‍ വി.കെ.അജിത്ത് കുമാറിന് ക്രച്ചസ് നല്‍കി. കുറച്ചുമാസങ്ങളായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് നടക്കാനാവാത്ത സ്ഥിതിയിലായിരുന്നു അജിത്ത് കുമാര്‍.
അജിത്ത് കുമാറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പി.കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. വിജേഷ് മുണ്ടേരി യോഗം ഉദ്ഘാടനം ചെയ്തു. സേവാഭാരതി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജി.ബാബു ക്രച്ചസ് വിതരണം ചെയ്തു. പി.ഭാര്‍ഗ്ഗവന്‍, രാജന്‍ വിഡുംബില്‍, ഹരീഷ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. സുനില്‍ കുമാര്‍ സ്വാഗതവും കെ.രാജന്‍ നന്ദിയും പറഞ്ഞു.
















