ആലക്കോട്: ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉദയഗിരി താവളത്തിലെ കുഴിമറ്റത്തില്‍ ബാബുവിനാണ്(42)ഗുരുതരമായി പൊള്ളലേറ്റത്. കോഴിത്താവളത്തിലെ വീട്ടില്‍ നിന്ന് തന്റെ കാറില്‍ മണക്കടവിലേയ്‌ക്ക് വരുന്ന വഴിയാണ് കാറിന് പെട്ടെന്ന് തീപ്പിടിച്ചത്. തീ പെട്ടെന്ന് ആളിപടര്‍ന്നതുംസീറ്റ് ബെല്‍റ്റ് ഊരാന്‍ കഴിയാതിരുന്നതുമാണ് പരിക്ക് ഗുരുതരമാകാന്‍ കാരണമായത്. 80 ശതമാനം പൊള്ളലേറ്റ ബാബുവിനെ നാട്ടുകാര്‍ പെട്ടെന്ന് തന്നെ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
















