
കണ്ണൂര്‍: നാഷണല്‍ സര്‍വ്വീസ് സ്‌കീം മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീമിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച എന്‍എസ്എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസര്‍ എന്നിവക്കുള്ള അവാര്‍ഡ് കൃഷ്ണമേനോന്‍ കോളേജിലെ യൂണിറ്റ് നമ്പര്‍ 22 നും അതിന്റെ പ്രോഗ്രാം ഓഫീസര്‍ ഡോ.ജോബി വര്‍ഗ്ഗീസിനും ലഭിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ മുഹമ്മദ് അസറുദ്ദീന്‍, കണ്ണൂര്‍ വിമന്‍സ് കോളേജിലെ സ്‌നേഹ മുരളീധരന്‍ എന്നിവര്‍ മികച്ച വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.
















