തലശ്ശേരി: അണ്‍ എയ്ഡഡ് സ്‌കൂളുകളെ മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗ്ലോബല്‍ മീറ്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്മാര്‍ട്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ യൂണിഫോം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ടി.വി.മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, എ.എന്‍.ഷംസീര്‍ എംഎല്‍എ തുടങ്ങിയവരും സംബന്ധിച്ചു.
















