തൊടുപുഴ: ഹിമാലയന്‍ യോഗീവര്യന്‍ ശ്രീ എം വ്യാഴാഴ്ച തൊടുപുഴയില്‍ എത്തും. 11ന് രാവിലെ 9.30ന് തൊടുപുഴ ഇഎപി ഹാളില്‍ നടക്കുന്ന സത്സംഗ പരിപാടി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സ്വാമി അക്ഷയാത്മാനന്ദ, ടൗണ്‍പള്ളി ഇമാം ഇന്‍ദാദുള്ള മൗലവി, ഫാ.വിന്‍സന്റ് ജോസഫ് നെടുങ്ങാട്ട്, ജി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശുദ്ധമായ ആത്മീയതയുടെ സൗന്ദര്യവും മാനവ മൈത്രിയുടെ ആശവവും പ്രചരിപ്പിച്ച് ഭാരത്തിലുടനീളം നടത്തിയ പ്രത്യാശയുടെ പദയാത്രയുടെ തുടര്‍ പരിപാടി എന്ന നിലയ്‌ക്കാണ് ശ്രീ എം വീണ്ടും ജനമദ്ധ്യത്തിലേക്ക് ഇറങ്ങുന്നത്. ഇന്ത്യയിലെ അനേകം ഉള്‍ ഗ്രാമങ്ങളിലൂടെയും പ്രമുഖ നഗരങ്ങളിലൂടെയും സഞ്ചരിച്ച് 7500 കിലോമീറ്ററുകള്‍ പിന്നിട്ട ആദ്യയാത്രയില്‍ തനിക്കുണ്ടായ അനുഭവങ്ങളും നേരറിവുകളും ആരാധകരുമായി പങ്കുവയ്‌ക്കുക എന്ന ഉദ്ദേശമാണ് ശ്രീ എമ്മിനുള്ളത്. പത്രസമ്മേളനത്തില്‍ പി ജി ഹരിദാസ്, എസ് പത്മഭൂഷന്‍, വി കെ സുരേഷ്, എം കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















