Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വന്യമൃഗങ്ങള്‍ മൂലം കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 08:32 pm IST
inPathanamthitta

കോന്നി : വന്യമൃഗങ്ങള്‍മൂലം കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നല്‍കുമെന്ന് വനം-വന്യജീവി-മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോന്നി ആനക്കൂട്ടില്‍ നിള ഇക്കോ കാന്റീനില്‍ ആരംഭിച്ച മില്‍മ ഷോപ്പി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി വകുപ്പ് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി വനം വകുപ്പിന് നല്‍കാനാവും. കര്‍ഷകരുടെ ദയനീയ സ്ഥിതി മനസിലാക്കിവേണം ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യാന്‍. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതു തടയാന്‍ സംരക്ഷണ വേലി ഒരുക്കും. കാസര്‍ഗോഡ് മാതൃകയില്‍ റെയില്‍പാളം ഉപയോഗിച്ചുള്ള വേലികള്‍ മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കുന്നത് പരിഗണിക്കും. വനഭൂമിയുടെ അതിര്‍ത്തി നിര്‍ണയം സുതാര്യമായി സര്‍വേ നടത്തി തീരുമാനിക്കും. വന സമ്പത്ത് സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് ലക്ഷ്യം. ആദിവാസി വിഭാഗത്തില്‍ നിന്ന് വനം വകുപ്പില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കും.

1977 ന് മുന്‍പ് വനഭൂമിയില്‍ താമസമായ എല്ലാവര്‍ക്കും പട്ടയം നല്‍കും. എന്നാല്‍ ഇതിനുശേഷം വനഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കോടതി ഉത്തരവനുസരിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കും.

ഇക്കോ ടൂറിസത്തില്‍ കേരളത്തിന് വലിയ സാധ്യതയുണ്ട്. പരിസ്ഥിതിക്ക് കോട്ടംസംഭവിക്കാതെയും വനവിസ്തൃതി കുറയാതെയും വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തിയും വേണം ഇക്കോ ടൂറിസം നടപ്പാക്കാന്‍. കേരളത്തിന്റെ വനം മേഖലയും പ്ലാന്റേഷന്‍ മേഖലയും ഉള്‍പ്പെടുത്തി ഫാം ടൂറിസത്തിനുള്ള സാധ്യത പ്രയോജനപ്പെടുത്തണം. ഇതിലൂടെ വന മേഖലയിലെ തൊഴിലില്ലായ്‌മയ്‌ക്കും പരിഹാരം കാണാനാവും. കോന്നി ആനക്കൂടും കുട്ടവഞ്ചി സവാരിയുമുള്‍പ്പെടുന്ന ഇക്കോ ടൂറിസം പദ്ധതിയിലൂടെ നൂറോളം കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആനക്കൂട്ടിലെ പുതിയ കുട്ടിയാനകള്‍ക്ക് പിഞ്ചു, അമ്മു എന്നീ പേരുകള്‍ മന്ത്രി നല്‍കി. ഉദ്ഘാടന ചടങ്ങിനു ശേഷം അടവിയിലെ ട്രീ ഹട്ടിലും കുട്ടവഞ്ചി സവാരി നടത്തുന്നിടത്തും മന്ത്രിയെത്തി. സ്വന്തം മണ്ഡലമായ പുനലൂരിലെ തെന്മലയില്‍ കുട്ടവഞ്ചി സവാരി ആരംഭിക്കുന്നതു ആലോചിക്കുമെന്ന് കുട്ടവഞ്ചിയില്‍ യാത്രനടത്തിയശേഷം മന്ത്രി പറഞ്ഞു. ആനക്കൂട്ടിലെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, പഞ്ചായത്തംഗം പി.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം ലീലാ രാജന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ മുഹമ്മദ് നൗഷാദ്, ഡി.എഫ്.ഒ എസ്.മോഹനന്‍പിള്ള, മില്‍മ ബോര്‍ഡ് അംഗങ്ങളായ മാത്യു ചാമത്തില്‍, ലിസി മത്തായി, എം.ഡി കെ.ആര്‍ സുരേഷ് ചന്ദ്രന്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.നാസറുദീന്‍ കുഞ്ഞ്, രാഷ്‌ട്രീയ കക്ഷി പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്‍, സന്തോഷ്‌കുമാര്‍, ജി.മനോജ്, അബ്ദുള്‍ മുത്തലിഫ്, ഏബ്രഹാം വാഴയില്‍, ഹരീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.