തുറവൂര്‍: സ്റ്റോപ്പ് മെമ്മോയ്‌ക്ക് പുല്ലുവില. പഞ്ചായത്ത് അനുമതി നിഷേധിച്ച അനധികൃത ടയര്‍ റീട്രെഡിങ് സ്ഥാപനം പ്രവര്‍ത്തനം തുടരുന്നു. തുറവൂര്‍ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം രൂക്ഷമായ പരിസ്ഥതി മലിനീകരണം സൃഷ്ടിക്കുന്നു എന്ന പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.
പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനം നിരോധിച്ച് സെക്രട്ടറി ഉത്തരവിട്ടത്. സ്ഥാപനത്തില്‍ നിന്നുള്ള വായു മലിനീകരണം മൂലം അയല്‍വാസികള്‍ ശ്വാസതടസ്സം പോലുള്ള രോഗങ്ങള്‍ മൂലം ദുരിതത്തിലാണ്.
സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സമീപവാസികള്‍.
















