കൊല്ലം: ‘ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണയ്ക്കുന്നവരും’ എന്ന മുദ്രവാക്യമുയര്‍ത്തി യുവമോര്‍ച്ച കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശരക്ഷാ ജ്വാല സംഘടിപ്പിക്കും. സംസ്ഥാനവ്യപകമായി യുവമോര്‍ച്ച ജില്ലാകേന്ദ്രങ്ങളില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമാണിത്. നാളെ വൈകിട്ട് അഞ്ചിന് ചിന്നക്കടയിലാണ് പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനില്കരുനാഗപ്പള്ളി, ജനറല്‍ സെക്രട്ടറിമാരായ ജിതിന്‍ദേവ്, ഒ.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.’ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ടി.വി.സനില്‍ അദ്ധ്യക്ഷത വഹിക്കും. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്.എസ്.സമ്പത്ത് ദീപശിഖ തെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: