തിരൂര്‍: ലോകത്തില്‍ നടക്കുന്ന ഓരോ ചലനവും ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് മാധ്യമങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരമൊരുക്കണം. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ചിലരുടെ അസഹിഷ്ണുതായാണ് വ്യക്തമാക്കുന്നത്.
നിഷ്പക്ഷമായ വാര്‍ത്തകള്‍ നല്‍കാന്‍ എല്ലാ മാധ്യമങ്ങളും ശ്രമിക്കണം. ഒരു വിഷയത്തെ കേന്ദ്രീകരിച്ച് അതിനെ പൊലിപ്പിച്ച് മാധ്യമങ്ങള്‍ തമ്മില്‍ മത്സരിക്കുകയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇവര്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയും, അപ്പോള്‍ ആ തെറ്റ് തിരുത്താന്‍ ആരും തയ്യാറാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ മാധ്യമസ്ഥാപനങ്ങളും പ്രവര്‍ത്തകരും ഗൗരവമായി കാണണം.
ജന്മഭൂമിയെ തകര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മലയാളികള്‍ ചര്‍ച്ച ചെയ്യുന്ന ദിനപത്രമായി ജന്മഭൂമി മാറി കഴിഞ്ഞു. ചരിത്രമുറങ്ങുന്ന തിരൂരില്‍ ദേശീയതയുടെ ദൗത്യവുമായി ജന്മഭൂമിക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനാവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
















