തലശ്ശേരി: പഴയബസ്സ്റ്റാന്റില്‍ ചിത്രവാണി ടാക്കീസിന് സമീപം രഹസ്യകേന്ദ്രത്തില്‍ വെച്ച് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിയ 4 യുവാക്കളെയും അമ്പിതിനായിരം രൂപയും പോലീസ് പിടികൂടി. മുഴപ്പിലങ്ങാട് മഠത്തിനടുത്ത് സുബൈല്‍ (38). എരഞ്ഞോളി ചുങ്കത്തെ പ്രജേഷ് കുമാര്‍ (39), ഗുഡ്‌സ് ഷെഡ് റോഡില് അബ്ദുള്‍ മുനീര്‍ (38), കൊയ്യത്ത് റോഡിനടുത്ത് രതീഷ് (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി നല്‍കി ഈ കേസ് ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന പരാതി വ്യാപകമായുണ്ട്.
















