കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ പുതിയ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് നാളെ നടക്കും. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, എഡിജിപി (ആംഡ് ബറ്റാലിയന്‍) നിഥിന്‍ അഗര്‍വാള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
2015 സപ്തംബര്‍ മാസം പരിശീലനം ആരംഭിച്ച് ഇപ്പോള്‍ പാസിങ്ങ് ഔട്ട് ചെയ്യുന്ന പൊലീസുകാരില്‍ (കെഎപി 4-275, എംഎസ്പി-250) ഒരു എംടെക് ബിരുദധാരിയും, 61 പേര്‍ ബിരുദാനന്തര ബിരുദധാരികളും, 2 പേര്‍ നിയമബിരുദധാരികളും, 18 ബിഎഡ് ധാരികളും, 8 ബ ടെക് ധാരികളും, 184 പേര്‍ ബിരുദധാരികളും, 75 പേര്‍ ടെക്‌നിക്കല്‍ യോഗ്യതയുളളവരുമാണ്. 176 പേര്‍ പ്ലസ്ടു, എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയുളളവരാണ്.
വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍: ബെസ്റ്റ് ഷൂട്ടര്‍: അജിത്ത്, ബെസ്റ്റ് ഇന്‍ഡോര്‍: എം.സി.വിനീഷ്, ബെസ്റ്റ് ഔട്ട് ഡോര്‍: വി.പി.റമീസ്, ബെസ്റ്റ് ഓള്‍റൗണ്ടര്‍: (വിനോദ് സ്മാരക ഓള്‍റൗണ്ടര്‍ ട്രോഫി) എം.സി.വിനീഷ്, (എംഎസ്പി) ബെസ്റ്റ് ഷൂട്ടര്‍: വി.പി.അജയ് കൃഷ്ണന്‍, ബെസ്റ്റ് ഇന്‍ഡോര്‍: പി.ബറുല്‍ ജമാല്‍, ബെസ്റ്റ് ഔട്ട് ഡോര്‍: ടി.കെ.ഷിജു, ബെസ്റ്റ് ഓള്‍റൗണ്ടര്‍: പി.ബദറുല്‍ ജമാല്‍.
















