Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല നിറപുത്തരി നെല്‍ക്കതിര്‍ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 09:36 pm IST
in Pathanamthitta

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല നിറപുത്തരി ചടങ്ങിനുള്ള നെല്‍ക്കതിര്‍ അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് രാവിലെ 5.45നും 6.15നുമിടയിലാണ് നിറപുത്തരിച്ചടങ്ങ്. ഇതാദ്യമായാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം വക പാടത്തു നിന്ന് നെല്‍ക്കതിരുകള്‍ നിറപുത്തരിക്കായി സന്നിധാനത്ത് എത്തിക്കുന്നത്.

നാളെ പുലര്‍ച്ചെ അഞ്ചിന് അച്ചന്‍കോവിലില്‍ നിന്ന് നെല്‍ക്കതിരുമായി അലങ്കരിച്ച വാഹനം പഞ്ചവാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെടും. കോട്ടവാസല്‍ ക്ഷേത്രം, ആര്യങ്കാവ് , പുനലൂര്‍ പുതിയിടം, നെല്ലിപ്പള്ളി, പുന്നല, കണ്ണങ്കര, പത്തനാപുരം കവല, കലഞ്ഞൂര്‍, പത്തനംതിട്ട ശാസ്താ ക്ഷേത്രം, ഊരമ്മന്‍, വടശേരിക്കര പ്രയാര്‍, മാടമണ്‍ ക്ഷേത്രം, റാന്നി പെരിനാട് , നിലയ്‌ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ നിറപുത്തരി ഘോഷയാത്രയ്‌ക്ക് സ്വീകരണം നല്‍കും. ഉച്ചയ്‌ക്ക് മൂന്നിന് പമ്പയില്‍ എത്തിച്ചേരും. സ്വാമിമാര്‍ തലച്ചുമടായി കതിര്‍ സന്നിധാനത്തേയ്‌ക്ക് കൊണ്ടു പോകും.

നിറപുത്തരി ചടങ്ങുകള്‍ക്ക് നാളെ വൈകിട്ട് 5ന് നട തുറക്കും.

ശബരിമലയിലെ നിര്‍മാണങ്ങള്‍ക്ക് ആവശ്യമായസാധന സാമഗ്രികള്‍ സന്നിധാനത്തേയ്‌ക്ക് കൊണ്ടു പോകുന്നത് തടയപ്പെട്ടപ്പോള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നപരിഹാരത്തിന് ദിവസങ്ങള്‍ നീണ്ടു പോയതിന്റെ കാരണമെന്തെന്നറിയില്ല.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അരുത് എന്ന് 1999ല്‍ കേരള ഹൈക്കോടതിയുടെ ഡിവിഷണന്‍ ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. അതുപ്രകാരം കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുവാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ട്.അതുകൊണ്ടാണ് ഈകാര്യത്തിലും ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്‌നം ലേബര്‍ ഓഫീസില്‍ പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ശബരിമലയില്‍ വെടിവഴിപാടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ല. ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥലവും വനഭൂമിയും അളന്ന് തിരിച്ച് ബൗണ്ടറി തീരുമാനിക്കണമെന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ശബരിമല മുന്നൊരുക്ക യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതാണ്. മന്ത്രി അതിന് ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

മാലിന്യ സംസ്‌കരണ പ്ലാന്റ് അടുത്ത തീര്‍ത്ഥാടനക്കാലത്തിന് മുന്‍പ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കണം എന്നു തന്നെയാണ് ബോര്‍ഡിന്റെയും ഭക്തരുടെയും ആഗ്രഹം. ഇതിനായി രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും നല്‍കാന്‍ ഒരുകോടി ഒപ്പ് ശേഖരിക്കും. അയ്യപ്പ ജ്യോതിയുമായി പ്രാചീന കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്നാണ് ഒപ്പു ശേഖരണം തുടങ്ങുന്നത്.

ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാല തുടങ്ങും. വേദം, സംസ്‌കൃതം, ഹിന്ദുമത ഗ്രന്ഥങ്ങള്‍ തുടങ്ങിയ പഠിപ്പിക്കും.മികച്ച മതപാഠശാലകള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കും. മതപാഠശാലകളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഗ്രന്ഥങ്ങള്‍ വിലക്കിഴിവില്‍ കൊടുക്കും. രാമായണ മാസാചരണത്തിനോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ മത്സരം സംഘടിപ്പിക്കും. മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ചീഫ് എഞ്ചിനിയര്‍ മുരളീകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.