എസ്ഡി കോളേജിലെ മരുവത്കരണ വരള്‍ച്ചാദിന ബോധവത്കരണ പരിപാടി പ്രിന്‍സിപ്പാള്‍
ഡോ. എസ്. നടരാജ അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: എസ്ഡി കോളേജ് ഭൂമിത്ര സേനയുടെ ആഭിമുഖ്യത്തില്‍ ലോക മരുവത്കരണ വരള്‍ച്ചാദിന ബോധവത്കരണം നടത്തി. പ്രിന്‍സിപ്പാല്‍ ഡോ. എസ്. നടരാജ അയ്യര്‍ ഉദ്ഘാടനം ചെയ്തു. എം. ഷാനവാസ് ഖാന്‍ ക്ലാസെടുത്തു. ഡോ. ജൂബിലി നവപ്രഭ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. സുനില്‍കുമാര്‍, ഡോ. ജി. നാഗേന്ദ്രപ്രഭു, ഡോ. പി.ആര്‍. ഉണ്ണികൃഷ്ണപിള്ള, ഡോ. സി. ദിലീപ് എന്നിവര്‍ സംസാരിച്ചു.
















