തലശ്ശേരി: കഴിഞ്ഞ മാസം മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍വെച്ച് മോട്ടോര്‍ ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരണപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ ബാലുശ്ശേരി എരമംഗലത്തെ കോട്ടക്കുന്ന് വീട്ടില്‍ എ.സി.റഫീക്കിനെ (33)യാണ് 40-ാം നാള്‍ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പേരാമ്പ്രക്കടുത്ത് കൂരാച്ചുണ്ടിലുള്ള തിരപ്പന്‍തോട് കോളനിയില്‍ നിന്നാണ് കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 25നാണ് പാലയാട്ടെ മൃദുല്‍ (22) പിതൃസഹോദര പുത്രി കീര്‍ത്തന (19) എന്നിവര്‍ അപകടത്തില്‍പെട്ടത്.
















