ഏലപ്പാറ: കോഴിക്കാനം കിഴക്കേപുതുവേലില്‍ ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷം. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ രാത്രികാലങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം മൂലം വലയുകയാണ്.നാട്ടുകാരുടെ നിരന്തരമായ പരാതിയുടേയും സമരത്തിന്റെയും ഫലമായി പുതിയ ട്രാന്‍സ്ഫോര്‍മര്‍ ഇവിടെ കെഎസ്ഇബി അധികൃതര്‍ സ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ട്. എന്നാല്‍ ഇത് ചാര്‍ജ് ചെയ്യാന്‍ നാളിത് വരെയായിട്ടും അധികാരികള്‍ തയ്യാറായിട്ടില്ല. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതിനാല്‍ മലയോര മേഖലയായ ഇവിടെ കുട്ടികള്‍ക്ക് രാത്രികാലങ്ങളിലെ പഠനത്തിന് മെഴുകുതിരിയെയും മണ്ണെണ്ണ വിളക്കിനേയും ആശ്രയിക്കേണ്ട ഗതികേടിലാണ്. പുതുതായി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറില്‍ എത്രയും വേഗം കണക്ഷന് നല്കി ഇത് പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: