ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുത്ത് പണം പറ്റി ഫോട്ടോഗ്രഫി- വീഡിയോഗ്രഫി ചെയ്താല്‍ അവരെ സര്‍വ്വീസില്‍ നിന്നും ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അമ്പലപ്പുഴ കുട്ടനാട് മേഖലാ കമ്മറ്റിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. ഹരിലാല്‍ മന്ത്രിയെ ആദരിച്ചു.
ലിംകാ ബുക്ക് ഓഫ് റെക്കോഡ്#ില്‍ ഇടംനേടിയ വിവേക് രാജിനെയും തീവണ്ടിയപകടത്തില്‍ നിന്നും കൂട്ടുകാരനെ രക്ഷിച്ച വാടക്കനാല്‍ സെബാസ്റ്റ്യനെയും നാടന്‍പാട്ട് കലാകാരന്‍ പുന്നപ്ര ജ്യോതികുമാറിനെയും അനുമോദിച്ചു.
സി.സി. ബാബു, സന്തോഷ്, പി.വി. തങ്കച്ചന്‍, ആര്‍. ഉദയന്‍, സുഖാദിയാ ദാസ്, ഫ്രാന്‍സിസ്, വി. ബാലസുബ്രഹ്മണ്യം, കെ.ബി. ഉല്ലാസ്, സാനു ഭാസ്‌കര്‍, വി. വിശ്വനാഥപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
















