തലശ്ശേരി: ശ്രീ തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതി, തലായ് ബാലഗോപാല ക്ഷേത്ര സേവാസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് കാലത്ത് 6 മണി മുതല്‍ തലായ് സമുദ്ര തീരത്ത് ബലിതര്‍പ്പണം നടക്കും. തര്‍പ്പണം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തലായ് സമുദ്രതീരത്ത് വെച്ച് കൂപ്പണുകള്‍ ലഭിക്കും.
ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ ശ്രീ ജ്ഞാനോദയ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ക്ഷേത്ര പരിസരത്ത് ബലിതര്‍പ്പണം നടക്കും.
















