മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാ സബ് ജൂനിയര്‍ ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പട്ടാന്നൂര്‍ കെ.പി.സി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ചാമ്പ്യന്‍ഷിപ്പ് മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഇ.ഗണേശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ.വി.ഷാജി, എം.ഷംസുദ്ദീന്‍, വി.കെ.മോഹന്‍ദാസ്, ടി.പി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
















